മാത്രാശീതീയം.... !!!
"ആഹാരശയനാബ്രംഹചര്യ"
ഈ മൂന്ന് കാര്യങ്ങളുടെയും സമ്യക് സേവനത്തിലാണ് ശരീരം നിലനിൽക്കുന്നത്.
ഇതിൽ ആഹാരം അഗ്നിബലത്തെ നിർണ്ണയിക്കുകയും ശരീരത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഇത്രയും മുഖ്യത്വമുള്ള ആഹാരം എങ്ങിനെ കഴിക്കണം എപ്പോൾ കഴിക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതും അപ്രകാരം പാലിക്കേണ്ടതുമാണ്.
എല്ലാവരും ആഹാരം മാത്രാ (അളവ് ) അനുസരിച്ചു വേണം കഴിക്കാൻ.എന്തെന്നാൽ ആഹാരത്തിനു പരിണാമം സംഭവിച്ചതിനു ശേഷമാണ് ശരീര ധാതുക്കളായി മാറുന്നത്.ശരീരത്തിന് ആവശ്യാമായിട്ടുള്ള അളവ് തെറ്റിച്ചാണ് കഴിക്കുന്നതെങ്കിൽ അത് ധാതുക്കളെ ബാധിക്കും.
*ആർക്ക് ഏതാഹാരം എത്രത്തോളം കഴിച്ചാൽ സുഖമായിട്ട് ദഹിക്കുമോ അത് അയാളെ സംബന്ധിച്ചിടത്തോളം ആ ആഹാരത്തിന്റെ മാത്രയായിരിക്കും.
കുറവായിട്ടു കഴിക്കുന്നത് ശരീര ബലത്തെ കുറയ്ക്കുന്നു.കൂടുതലായിട്ടു കഴിക്കുന്നത് ദഹിക്കാതെ ആമമായി മാറുന്നു.
*ഗുരുവായിട്ടുള്ള ദ്രവ്യം ഭക്ഷിക്കാൻ സാധിക്കുന്നതിലും പകുതി അളവിലും ലഘു ദ്രവ്യങ്ങൾ മതിയാകുന്നത് വരെയും ഭക്ഷിക്കാം എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
*കഴിക്കുമ്പോൾ പകുതി വയറോളം ഭോജനം,കാൽ ഭാഗം വെള്ളം പിന്നീടുള്ള കാൽ ഭാഗം ദഹന പ്രക്രിയയെ സഹായിക്കാൻ.ഈ മാത്രയിൽ വേണം കഴിക്കാൻ.
ഇങ്ങനെ ആഹാരത്തിന്റെ മാത്രാ കൃത്യമായാൽ അഗ്നിബലം സമ്യക് സ്ഥിതിയിലായിരിക്കും.അഗ്നിബലം നല്ലതാണെങ്കിൽ ശരീര ബലവും ആരോഗ്യവും നല്ല അവസ്ഥയിലായിരിക്കും.
Comments
Post a Comment