"രാഗാദി രോഗാൻ...... നമോസ്തു തസ്മൈ."
ബൃഹത്രയികളിൽ ഒന്നായ അഷ്ടാംഗ ഹൃദയത്തിലെ ആദ്യത്തെ ശ്ലോകം.....
ഇതൊരു വൈദ്യ ഗ്രന്ഥമാകയാൽ തുടക്കത്തിൽ തന്നെ അപൂർവ്വവൈദ്യനെ (ശ്രേഷ്ഠൻ) ഇഷ്ടദേവതയായി നമസ്കരിക്കുന്നു.
"ശരീരത്തിനെയും മനസ്സിനെയും ബാധിക്കുന്ന ഔത്സുക്യം(കൊതി), മോഹം,അരതി(വെറുപ്പ് ) എന്നിവയ്ക്ക് കാരണമാകുന്ന രാഗാദികളായ രോഗങ്ങളെ ഏതൊരാൾക്ക് ശമിപ്പിക്കാനും ഇല്ലാതാക്കാനും കഴിയുന്നുവോ അവൻ അപൂർവ്വ വൈദ്യനാകുന്നു.ആ അപൂർവ്വ വൈദ്യനെ നമസ്കരിക്കുന്നു."
Comments
Post a Comment