വെളുത്തുള്ളി... !!
ശാസ്ത്രിയ നാമം : Allium sativum
(Lilliaceae)
സംസ്‌കൃത നാമം :rasona, lasoona
രസ പഞ്ചകം :
രസം :മധുരം , അംള, കടു, തിക്ത, കഷായം
ഗുണം :സ്നിഗ്ദ്ധ, ഗുരു, തീക്ഷ്ണ
വീര്യം :ഉഷ്ണം
വിപാകം :കടു
കർമ്മം :വാത-കഫഹരം, ബല്യം, ബ്രംഹണം, രസായന, നേത്ര്യം, വൃഷ്യം
എല്ലാ വീടുകളിലും നിത്യമായി അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. നിത്യമായി ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ കൃത്യമായ ഗുണങ്ങളും ഉപയോഗങ്ങളും പലരും അറിയുന്നില്ല.
വാതഹര ദ്രവ്യങ്ങളിൽ ശ്രേഷ്ഠമെന്നാണ് വാഗ്ഭടാചാര്യ രസോനത്തേ വിശേഷിപ്പിക്കുന്നത്.
*വെളുത്തുള്ളി, ചുക്ക്, നൊച്ചിയില എന്നിവ കഷായമാക്കി സേവിക്കുന്നത് ആമവാതത്തെ ശമിപ്പിക്കാൻ ഉപയോഗപ്രദമാണ്.
*അതിരാവിലെ വെറുംവയറ്റിൽ വെളുത്തുള്ളിയുടെ നീര് പാലിൽ ചേർത്തത്തും ഒപ്പം തന്നെ മാംസ രസവും സേവിക്കുന്നത് യോനി രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
*ലശൂന ക്ഷീരപാകം:
വെളുത്തുള്ളി തൊലി കളഞ്ഞു വൃത്തിയാക്കി ഒരു രാത്രി മോരിൽ ഇട്ടു വയ്ക്കുക.
അടുത്ത ദിവസം മോരിൽ ഇട്ടുവച്ച ലശൂന; പാൽ, വെള്ളം
എന്നിവ 1:8:8 എന്ന അളവിൽ എടുത്ത് ചെറുതീയിൽ ചൂടാക്കുക.
വെള്ളം പൂർണ്ണമായും വറ്റി പാൽ മാത്രം ശേഷിക്കുന്നത് വരെ തിളപ്പിക്കുക.ഈ മിശ്രിതം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ആമവാതം,ജ്വരം,സന്ധിവാതം, എന്നിവയ്ക്ക് ഫലപ്രദമാണ്.
90 ml ഓളം ക്ഷീരപാകം തേൻ ചേർത്ത് കഴിക്കുന്നത് വിശപ്പ് കൂട്ടാനും സഹായിക്കും.
Comments
Post a Comment