കടുക്... !!
ശാസ്ത്രിയ നാമം:Brassica campestris
(Cruciferae)
സംസ്‌കൃത നാമം:സർഷപ
രസ പഞ്ചകം :
രസം:കടു തിക്തം
ഗുണം:ലഘു സ്നിഗ്ദ്ധ
വീര്യം:ഉഷ്ണം
വിപാകം:കടു
ദോഷ കർമ്മം:കഫവാത ഹരം,വാമകം
തെക്കൻ ഭാഗത്ത് അധികം ഉപയോഗത്തിൽ ഇല്ലെങ്കിലും വടക്കൻ ഭാരതത്തിൽ അധികമായും ഉപയോഗിച്ച് വരുന്ന ഒരു തൈല വർഗ്ഗമാണ് കടുകെണ്ണ.കടുകെണ്ണയെ കുറിച്ച് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നത്:
"കടൂഷ്ണം സാർഷപം തീക്ഷ്ണം കഫ ശുക്ളാനിലാപഹം,
ലഘു പിതാസ്രകൃൽ കോഠ കുഷ്‌ഠാ ർഷോ വ്രണ ജന്തുജിൽ "
എരിവുള്ളതും ഉഷ്ണ വീര്യവും തീക്ഷ്ണ ഗുണമുള്ളതുമാണ് കടുകെണ്ണ.കുഷ്ഠം വ്രണം അർശ്ശസ് എന്നിവയെ ശമിപ്പിക്കാനും ഉപയോഗിക്കുന്നു.എന്നാൽ അമിതമായ ഉപയോഗം രക്‌തജ വികാരങ്ങൾ ഉണ്ടാക്കുന്നു.
മറ്റുപയോഗങ്ങൾ:
*കടുക് പൊടിയും കല്ലുപ്പും പൊടിച്ച് പല്ല് തേയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്.
*മന്ദ് :കടുകെണ്ണ സേവിക്കുന്നത് രോഗശമനത്തിനു സഹായിക്കും
*മാത്രമല്ല, ജലദോഷം,സന്ധിവേദന(rheu.Arthritis),Shopha(oedema),എന്നിവയ്ക്കും,വമനത്തിനും ഉപയോഗിക്കാവുന്നതാണ്.
Comments
Post a Comment