പശുവിൻ പാൽ-ഗുണങ്ങൾ.. !!

നമ്മൾ  നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു ദ്രവ്യമാണ് പാൽ.എന്നാൽ അതിന്റെ പൂർണ്ണമായ ഗുണങ്ങൾ അറിയാതെയാണ് നമ്മൾ ഉപയോഗിക്കുന്നത്.ഏതൊരു വസ്തുവും ഉപയോഗ പ്രദമാകുക അതിനെ കുറിച്ചുള്ള കൃത്യമായ അറിവുണ്ടായാൽ മാത്രമാണ്.അതുകൊണ്ടുതന്നെ നമ്മൾ നിത്യം ഉപയോഗിക്കുന്ന പാലിന്റെ ഗുണങ്ങളെ കുറിച്ച് ആയുർവേദത്തിൽ എന്താണ് പറയുന്നത് എന്ന് നോക്കാം.

"സ്വാദുപാകരസം സ്നിഗ്ദ്ധമോജസ്യം ധാതുവർദ്ധനം,
വാതപിത്തഹരം വൃഷ്യം ശ്ലേഷ്മളം ഗുരു ശീതളം,
പ്രായ: പയോത്ര ഗവ്യം തു ജീവനീയം രസായനം,
ക്ഷതക്ഷീണഹിതം മേധ്യം ബല്യം സ്തന്യകരം സരം,
ശ്രമ ഭ്രമ മദാലക്ഷ്മീശ്വാസകാസാതി- തൃട്ക്ഷുധ:,
ജീർണ്ണജ്വരം മൂത്രകൃച്ച്‍രം രക്തപിത്തം ച നാശയൻ."
                                (അഷ്ടാംഗ ഹൃദയം)

പാലിന് മധുര രസവും മധുര വിപാകവുമാണ്.സ്നിഗ്ധ ഗുണമാകയാൽ ഓജസ്സിന് ഹിതമാണ്.
ധാതുക്കളുടെ വർദ്ധനത്തിനും വാത പിത്ത ശമനത്തിനും സഹായിക്കുന്നു.ശുക്ലത്തിന്റെ പോഷണത്തിനും പശുവിൻ പാലുത്തമം.ഗുരുവും ശീതവീര്യവുമാണ്.പാലിനെ രസായനമായിട്ടാണ് വിശേഷിപ്പിക്കുന്നത്.ഉരക്ഷതമുണ്ടായവർക്കും കേശീനിച്ചവർക്കും നല്ലതാണ് പാൽ.ബുദ്ധിശക്തി ബലം എന്നിവ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ക്ഷീണം തലചുറ്റൽ പോലുള്ള അസുഖങ്ങൾ ശമിപ്പിക്കാനും ജീർണജ്വരം മൂത്രതടസ്സം രക്തപിത്തം  എന്നിവയെ കുറയ്ക്കാനും പാൽ സഹായിക്കുന്നു.
പാൽ വർഗ്ഗത്തിൽ തന്നെ ഏറ്റവും ഉത്തമം പശുവിൻ പാലെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.

പാലുപയോഗിചുണ്ടാക്കുന്ന ഒരു ഔഷധ രൂപീകരണമാണ് ക്ഷീരപാകം.
അതി തീക്ഷ്ണവും കഷായവുമായ ദ്രവ്യങ്ങളുടെ വീര്യം കുറയ്ക്കാൻ ഈ പ്രയോഗം സഹായിക്കുന്നു.

ഔഷധ
ദ്രവ്യം,പാൽ,ജലം(1:8:32) എന്നിവ ഒരു വൃത്തിയായ പാത്രത്തിൽ എടുത്ത് ചെറുതീയിൽ ജലം പൂർണ്ണമായും നഷ്ടമായി പാൽ മാത്രം ശേഷിക്കുന്ന വരെ വറ്റിക്കുക;ഇതാണ് ക്ഷീരപാകം.
ഇങ്ങനെ ഔഷധ ദ്രവ്യങ്ങളെ ക്ഷീരപാകമാക്കി സേവിക്കുന്നത് ആ ദ്രവ്യത്തിന്റെ അസഹ്യമായ രുചി കുറയ്ക്കാനും എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു.

               

Comments

Popular posts from this blog

Chincha panaka-a summer drink!!!

Kharjuradi mantha-a classical summer drink!!

"രാഗാദി രോഗാൻ...... നമോസ്തു തസ്മൈ."