ദശവിധ പാപങ്ങൾ.. !!

"ഹിംസാസ്തേയാന്യതാകാമം പൈശൂന്യം പരുഷാനൃതേ,

സംഭിന്നാലാപം വ്യാപാദമഭിധ്യാ ദൃഗ്‌വി- പര്യയം,

പാപം കർമ്മേതി ദശധാ കായവാങ്മാനസൈസ്‌ത്യജേത്."
                                (അഷ്ടാംഗ ഹൃദയം)

*ഹിംസ,അസ്തേയം,അനൃതം-ഹിംസ,മോഷണം,വ്യഭിചാരം

പൈശൂന്യം-ഏഷണിപറയുക.

പരുഷാനൃതം-കഠിനമായ വാക്കുകൾ കൊണ്ട് ശകാരിക്കുക.

സംഭിനാലാപം-അസംബന്ധമായത് പറയുക

വ്യാപാദം-ദ്രോഹംവിചാരിക്കുക 

അഭിധ്യാ-നമ്മൾക്ക് സ്വന്തമല്ലാത്ത ഒരു ദ്രവ്യത്തോടുള്ള ദുർനിവാരമായ ആഗ്രഹം

ദൃഗ്‌വിപര്യയം-നാസ്തികത

ഈ പത്തു കാര്യങ്ങളെയാണ് ദശ വിധ പാപങ്ങൾ എന്ന് വാഗ്ബട്ടൻ  പറയുന്നത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം കായം കൊണ്ടുള്ള കർമ്മങ്ങളും, പിന്നീടുള്ള നാലെണ്ണം വാക്കുകൾ കൊണ്ടുള്ള കർമ്മങ്ങളും,
വ്യാപാദം,അഭിധ്യം,ദൃഗ്‌വിപര്യയം എന്നിവ മനസ്സ് കൊണ്ടുള്ള കർമ്മങ്ങളും ആകുന്നു. ഈ പാപങ്ങൾ ചെയ്യാതിരുന്നാൽ ജീവിതത്തിൽ കുറേ അസുഖങ്ങളെ മാറ്റിനിർത്താനാകും.

Comments

Popular posts from this blog

Chincha panaka-a summer drink!!!

Kharjuradi mantha-a classical summer drink!!

"രാഗാദി രോഗാൻ...... നമോസ്തു തസ്മൈ."