മഞ്ഞൾ... !!

ശാസ്ത്രിയ നാമം:   Curcuma longa
                   (Scitaminae/zingiberaceae)
സംസ്‌കൃത നാമം : ഹരിദ്ര, നിഷ

രസ പഞ്ചകം :

രസ: തിക്ത,കടു
ഗുണ:രൂക്ഷ, ലഘു
വീര്യ:ഉഷ്ണ
വിപാക:കടു
കർമ്മ:കഫവാതഹര,ലേഖന,വിഷഘ്ന

എല്ലാ വീടുകളിലും നിത്യമായി ഉപയോഗിക്കുന്ന ഒരു സാധനമാണ് മഞ്ഞൾ.എന്നാൽ പലരും  മഞ്ഞളിന്റെ യദാർത്ഥ ഗുണങ്ങളെ കുറിച്ച് അറിയുന്നില്ല.

* "ഹരിദ്രാ സ്വരസേ തിക്ത രൂക്ഷോഷ്ണ വിഷമേഹനുത്,

കണ്ടു കുഷ്ഠ വ്രണാൻ ഹന്തി ദേഹവർണ്ണ വിധായിനി,

വിശോധിനി കൃമിഹര പീനസാരുചി നാശിനി."
                               (ധന്വന്തരി നിഘണ്ടു)

മുൻപ്  പറഞ്ഞപോലെതന്നെ തിക്തവും രൂക്ഷ,ഉഷ്ണവുമായ മഞ്ഞൾ :
-ചൊറിച്ചിൽ
-ത്വക് രോഗങ്ങൾ
-വ്രണം രോപണം
-പീനസം(തുടർച്ചയായുള്ള മൂക്കൊലിപ്പ്)
-അരുചി
എന്നിവക്കു വളരെ ഫലപ്രദമാണ്

*അല്പം മഞ്ഞൾ പാലിൽ ചേർത്ത് തേൻ അല്ലെങ്കിൽ കുറുമലക് പൊടി ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് ജലദോഷം ചുമ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും കുഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

*ചർമ്മത്തിലുള്ള കറുത്ത പാടുകൾ അകറ്റാൻ
-മഞ്ഞൾ ചേർത്ത വെളിച്ചെണ്ണ കുളിക്കുന്നതിന് മുന്നേ  ഉപയോഗിക്കുന്നത് നല്ലതാണ്.
- മഞ്ഞളും രക്തചന്ദനം എന്നിവ ചേർത്തുണ്ടാക്കിയ lepam പുരട്ടുന്നതും വളരെ ഫലപ്രദമാണ്.

*ശ്ലീപദം(~മന്ത്):
മഞ്ഞൾ പൊടി ശർക്കരയും ഗോമൂത്രവും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

*പ്രമേഹത്തിനു ഏറ്റവും നല്ല ഔഷധമാണ് മഞ്ഞൾ
      "ഹരിദ്രാ പ്രമേഹ ഹരാണാം "
                                        (അഷ്ടാംഗ സം.)
നിശാമലാക്കി(മഞ്ഞളും നെല്ലിക്കയും) ചൂർണ്ണം തേൻ അല്ലെങ്കിൽ ചുടുവെള്ളത്തിൽ വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമം.

ഇത്രയും ഗുണങ്ങളുള്ള, എല്ലാവരുടെയും വീട്ടിൽ നിത്യം ഉപയോഗിക്കുന്ന;  അടുക്കള ചെപ്പിലെ ഒറ്റമൂലിയാണ്  മഞ്ഞൾ.
                                                  

                  

Comments

Popular posts from this blog

Chincha panaka-a summer drink!!!

Kharjuradi mantha-a classical summer drink!!

"രാഗാദി രോഗാൻ...... നമോസ്തു തസ്മൈ."