നിത്യം ഹിതാഹാരവിഹാരം.... !!
"നിത്യം ഹിതാഹാരം വിഹാരസേവി
സമീക്ഷ്യകാരി വിഷയേശ്വസക്‌തഹ
ദാതാ സമ സത്യപര ക്ഷമാവാൻ
ആപ്തോപസേവി ച ഭവത്യരോഗഹ"
ആയുർവേദത്തിലെ ബൃഹദ്യത്രയികളിൽ ഒന്നായ അഷ്ടാംഗ ഹൃദയത്തിലെ രോഗാനുദ്പാദനീയം എന്ന നാലാം അധ്യായത്തിലെ ശ്ലോകമാണിത്.
ആരാഗ്യസ്ഥാപനത്തിനായ് ഒരു വ്യക്തി മുഖ്യമായും പാലിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഈ ശ്ലോകത്തിൽ പറഞ്ഞിരുക്കുന്നത്.
"എന്നും ഹിതമായിട്ടുള്ള ആഹാര വിഹാരങ്ങളെ സേവിക്കുകയും ഏതൊരു കാര്യം ചെയ്യുന്നതിന് മുന്പും ആലോചിച്ചു പ്രവർത്തിക്കുകയും വിഷയങ്ങളിൽ സക്തനായിരിക്കുകയും ദാന ശീലമുള്ളവനും എല്ലാ കാര്യങ്ങളിലും ക്ഷമയിലും ബുദ്ധിപരമായും ആലോചിക്കുന്നവനായിരിക്കുകയും,
അറിവുള്ളവർ പറയുന്ന വാക്കുകളെ സ്വീകരിക്കുന്നവനുമായ വ്യക്തി എന്നും ആരോഗ്യവാനായിരിക്കും."
ആരോഗ്യത്തിനു മൂല കാരണം ശരീരം കൊണ്ടുള്ള പ്രവൃത്തികൾ മാത്രമല്ല മനസ്സുകൊണ്ടുള്ളതുമാണ് എന്ന് വിവരിക്കുകയാണ് ഈ ശ്ലോകത്തിലൂടെ അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവായ വാഗ്ഭടൻ....!!!!!
Comments
Post a Comment