ഇഞ്ചി... !!

ശാസ്ത്രിയ നാമം-zingiber officinalae
                                     (Zingiberaceae)
സംസ്‌കൃത നാമം-
                                  *ആർദ്രക (fresh)
                                   ശുണ്ടി (dry-ചുക്ക്‌ )
                   
                       രസ പഞ്ചക:
രസ:കടു
ഗുണ:ഗുരു (ആർദ്രക)/ലഘു (ശുണ്ടി),രൂക്ഷ,തീക്ഷ്ണ.
വീര്യം:ഉഷ്ണം
വിപാകം:മധുരം
ദോഷ കർമം:വാതകഫഹരം

ആയുർവേദത്തിൽ ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി.ഒരു സുഗന്ധ ദ്രവ്യമായ ഇഞ്ചി-
                      *ദഹനകേട്
                      *അതീസാരം
                      *പ്രമേഹം
                      *അർശ്ശസ്
എന്നീ പ്രശ്നങ്ങൾക്ക് വളരെ ഉപയോഗ പ്രധമാണ്.

*ജലദോഷത്തിന്:ഇഞ്ചിനീര്,തുളസി നീര്,തേൻ എന്നിവ സമ അളവിൽ ചേർത്ത് കഴിക്കുന്നത് ജലദോഷത്തിനും ചുമക്കും  നല്ലതാണ്.

*ഛർദ്ധിക്കും  അതീസാരത്തിനും:ഇഞ്ചിനീരും ഉപ്പും ചേർത്ത് സേവിക്കുന്നത്  ഉത്തമം.

*അജീർണ്ണം:
ഫാസ്റ്റ് ഫുഡിന് പുറകിൽ ഓടുന്ന നമ്മുടെ തലമുറയിൽ അജീർണ്ണം വളരെ  സധാരണമായി കണ്ടുവരുന്ന പ്രശ്നമാണ്.
ഇഞ്ചി ചെറിയ കഷണങ്ങളാക്കി ചെറുനാരങ്ങാ നീരും ഉപ്പും ചേർത്ത് ആഹാരത്തിന് മുമ്പോ ശേഷമോ കഴിക്കുന്നത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും.

*ചുക്കിനും ഇഞ്ചിയുടെ ഗുണങ്ങൾ തന്നെയാണ്.
അഗ്നിമാന്ദ്യം,സ്ഥൂലത,ശ്വാസം,കാസം എന്നിവയെ ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ത്രികടു(ശുണ്ടി,മരീ ച,പിപ്പലി  )വിലെ ഒരു ചേരുവയാണ് ശുണ്ടി.

"നാഗരം ദീപനം വൃഷ്യം ഗ്രാഹി ഹൃദ്യം വിബന്ധന്തനുത്....."

*പ്രമേഹത്തിനും ഇഞ്ചി ഫലപ്രദമാണ്.(പക്ഷെ തീക്ഷ്ണ ഗുണമുള്ളതിനാൽ  bleeding disorder ഉള്ളവർ ഇഞ്ചി  ഉപയോഗിക്കുന്നത് വിരുദ്ധമാണ്)

ഇത്രയും ഗുണങ്ങളുള്ള  ഇഞ്ചി നിത്യമായി ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നത് അസുഖങ്ങളെ അകറ്റാൻ സഹായിക്കും.

                         

Comments

Popular posts from this blog

Chincha panaka-a summer drink!!!

Kharjuradi mantha-a classical summer drink!!

"രാഗാദി രോഗാൻ...... നമോസ്തു തസ്മൈ."