നെല്ലിക്ക... !!
ശാസ്ത്രിയ നാമം -Phyllanthus emblica
(Euphorbaceae)
Amalaki(samskritam)
രസം - അമ്ല,മധുര,കഷായ,തിക്ത
ഗുണം - ഗുരു, രൂക്ഷം
വീര്യം - ശീതം
വിപാകം - മധുരം
കർമ്മം -ത്രിദോഷഹരം,രസായനം
എല്ലാവരുടെയും വീട്ടു പരിസരത്ത് തന്നെ ലഭ്യമായ നെല്ലിക്കയെന്ന കുഞ്ഞു ഫലം മനുഷ്യ ശരീരത്തിൽ പല രോഗങ്ങളെയും അകറ്റുന്ന ഒരു കുട്ടി വൈദ്യനാണ്.....
*കുഞ്ഞുങ്ങളിലും വൃദ്ധരിലും ശോധനം ചെയ്യാൻ പാടില്ലാത്തതാലും നെല്ലിക്ക ത്രിദോഷ ശമനിയായതിനാലും നെല്ലിക്കാരിഷ്ടം വളരെ നല്ലതാണ്. അതും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.
ആവശ്യമായ സാധനങ്ങൾ:
നെല്ലിക്ക,ശർക്കര,(രണ്ടും സമ അളവിൽ )ഏലം,കുരുമുളക്,കറുകപ്പട്ട,ഉണക്ക മുന്തിരി
ഒരു ഭരണിയിൽ അടിവശത്തായി കഴുകി വൃത്തിയാക്കി തുടച്ച നെല്ലിക്ക നിരത്തി മുകളിൽ ശർക്കര തൂവി അതിനും മുകളിൽ ഏലം,കുരുമുളക്, കറുകപ്പട്ട എന്നിവ സമ അളവിൽ സൂക്ഷ്മമായി പൊടിച്ചു ചേർക്കുക അതിനും മീതെ ഉണക്ക മുന്തിരി തൂവുക.ഇതു തന്നെ ക്രമത്തിൽ തുടരുക.ശേഷം കാറ്റുകയറാത്ത വിധം വെളുത്ത തുണി കൊണ്ട് കെട്ടി വയ്ക്കുക.41 ദിവസത്തിനു ശേഷം തുണിയിൽ അരിച്ചെടുത്ത് അരിഷ്ടമായി ഉപയോഗിക്കാം.
കുഞ്ഞുങ്ങളിലെ അജീർണ്ണം വിശപ്പില്ലായ്മ എന്നിവയ്ക്കും സ്ത്രീകളിലെ വളർച്ചയ്ക്കും ഉത്തമം.
15 മുതൽ 30 ml വരെ രണ്ടു നേരം വീതം നൽകാവുന്നതാണ്.
*ഇന്നത്തെ ലോകത്തു കൂടുതൽ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം.
ഒരു പിടി പച്ച മഞ്ഞൾ കഴുകി വൃത്തിയാക്കി ചതച്ച് 2 litre വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കുക.അതിൽ കുറച്ചു വൃത്തിയാക്കിയ നെല്ലിക്ക ഇട്ടു വയ്ക്കുക. ദിവസവും ഒരെണ്ണം വീതം വെറും വയറ്റിൽ കഴിച്ചാൽ രോഗ ശമനം ലഭിക്കും.
*നെല്ലിക്ക ചേർത്തു കാച്ചിയ എണ്ണ ത്വക് രോഗങ്ങൾക്കും മുടിക്കു ഭലം നൽകുന്നതിനും സഹായിക്കുന്നു.
*ഇപ്പോൾ ജനങ്ങൾക്കിടയിൽ പ്രഭലമായ ത്രിഫലയിലെ ഒരു ചേരുവയാണ് നെല്ലിക്ക.പല വിധത്തിലുള്ള ഉപയോഗങ്ങളാണ് ത്രിഫലക്കുള്ളത്.
"ത്രിഫല മധു സർഫിഭ്യാം നിഷി നേത്ര ഭലായ ച...."(അഷ്ടാംഗഹൃദയം)
കണ്ണിൻടെ കാഴ്ച്ചക്ക് ത്രിഫല,തേൻ, പശുവിൻ നെയ്യ് (1:2:1) കഴിക്കുന്നതും നല്ലതാണ്.
ഇങ്ങനെ പലവിധത്തിലുള്ള പൊടികയ്കൾ ഉള്ള കുഞ്ഞു മിടുക്കനാണ് നമ്മുടെ നെല്ലിക്ക...!!!!
Comments
Post a Comment