പട്ടമായി ഞാൻ.... !!
കാലമെന്ന ഹേതുവാൽ നൂലറ്റ പട്ടത്തെ, വഴിതെറ്റാതെയും... മഴനനയാതെയും... ഉദ്ധിഷ്ട സ്ഥാനത്തെത്താൻ സഹായിക്കുന്ന, കാറ്റെന്ന സഖിയെ..... !!
നിന്നെ ആലിംഗനം ചെയ്ത പട്ടത്തിന്റെ
ആശങ്ക എന്തെന്നോ.. ???
കാലമെന്ന ആ ഹേതുവിന് മരണമില്ലെന്ന തിരിച്ചറിവ്.
പക്ഷെ...
തിരിച്ചറിവിനെയും വെല്ലുന്ന വിശ്വാസമാണ്,
ആ പട്ടത്തിനു നിന്നോടും നൂലിനോടും... !!!!
ഈ പട്ടത്തെ കൈപിടിച്ചുയർത്തുന്ന നൂലിനും കാറ്റിനും ഒരായിരം നന്ദി....!!!
Comments
Post a Comment